കൂത്തുപറമ്പ്: ആയിത്തറയിൽ കാട്ടുപോത്തിറങ്ങി. ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്താണ് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ കാട്ടുപോത്തിനെ കണ്ടത്. വനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു.
കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച രാവിലെ കാട്ടുപോത്ത് പുറക്കളത്തെ ഇരുചക്ര വാഹന ഷോറൂമിലേക്ക് ഓടിക്കയറി നാശനഷ്ടം ഉണ്ടാക്കിയിരുന്നു.